19 December Thursday

ഹരിയാനയിൽ ജെജെപിയും 
ആസാദ്‌ സമാജ്‌ പാർടിയും സഖ്യത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


ന്യൂഡൽഹി
ഹരിയാനയിൽ ദുഷ്യന്ത്‌ ചൗത്താലയുടെ ജനനായക്‌ ജനതാ പാർടിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ്‌ സമാജ്‌ പാർടിയും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മൽസരിക്കും. ആകെയുള്ള 90 സീറ്റിൽ ജെജെപി 70 ഇടത്തും എഎസ്‌പി 20 സീറ്റിലുമാണ്‌ മൽസരിക്കുക. ഒക്‌ടോബർ ഒന്നിനാണ്‌ തെരഞ്ഞെടുപ്പ്‌. ഹരിയാനയിൽ ബിജെപി സഖ്യത്തിലായിരുന്ന ജെജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി സഖ്യം വിടുകയായിരുന്നു. ബിജെപി സഖ്യസർക്കാരിൽ ദുഷ്യന്ത്‌ ചൗത്താല ഉപമുഖ്യമന്ത്രിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top