02 November Saturday

യുപിയിൽ മാധ്യമപ്രവർത്തകൻ കുത്തേറ്റുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ലഖ്നൗ > ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. എഎൻഐയുടെ മാധ്യമപ്രവർത്തകനായ ദിലീപ് സെയ്‌നി(38)യാണ് കൊല്ലപ്പെട്ടത്. ഫത്തേപൂർ ജില്ലയിലെ ബിസൗലിയിൽ ബുധനാഴ്ചയാണ് രാത്രിയാണ് സംഭവം. ബിസൗലി നിവാസിയായ ദിലീപ് ഫത്തേപൂരിലും ലഖ്‌നൗവിലും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശത്രുതയിലുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ബിജെപി ന്യൂനപക്ഷ നേതാവും ദിലീപിന്റെ സുഹൃത്തുമായ ഷാഹിദ് ഖാന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദിലീപിന് ഒരു ഫോൺ കോൾ വന്നെന്നും പിന്നാലെ അക്രമികളുടെ സംഘം വീടിനകത്തേക്ക് കടന്ന് ദിലീപിനെ കുത്തുകയും വെടിവെയ്ക്കുകയും ചെയ്‌തെന്നാണ് ഷാഹിദിന്റെ മൊഴി. തടയാൻ ശ്രമിച്ച ഷാഹിദിനെയും അക്രമികൾ കത്തി ഉപയോ​ഗിച്ച് കുത്തി. മാധ്യമപ്രവർത്തകൻ്റെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കാൻപൂർ ലാലാ ലജ്പത് റായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. യാത്രാമധ്യേ ദിലീപ് മരിച്ചു. സംഭവത്തിൽ 16 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top