03 November Sunday

ജെഎൻയുവിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ന്യൂഡൽഹി> ജെഎൻയുവിൽ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടി വേണമെന്ന് ജോൺ ബ്രിട്ടാസ് എംപി.  

മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  ബ്രിട്ടാസ് ജെഎൻയു വിസിക്ക് കത്തെഴുതി. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യവും സർവകലാശാലയുടെ പരിസരത്ത് അത്തരം പെരുമാറ്റം അനുവദിക്കില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ സുജിത്ത്, 24 റിപ്പോർട്ടർ ആർ അച്യുതൻ‍, 24 കാമറാമാൻ മോഹൻ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവർഷവും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top