ന്യൂഡൽഹി> ബിജെപി പ്രസിഡന്റ് സ്ഥാനത്ത് ജെ പി നദ്ദയുടെ കാലാവധി കഴിഞ്ഞതിനാൽ സംഘടനാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യമോ നടപടികളിലേക്ക് ബിജെപി നീങ്ങും. 2020 ജനുവരിയിൽ പ്രസിഡന്റായി നിയമിക്കപ്പെട്ട നദ്ദയുടെ മൂന്നുവർഷ കാലാവധി പിന്നീട് രണ്ടുവട്ടം നീട്ടിനൽകിയിരുന്നു. നദ്ദ കേന്ദ്രമന്ത്രിയായ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് ബിജെപി കടന്നത്.
ബിജെപിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അടുപ്പമുള്ള നേതാവാണ് കർണാടകയിൽ നിന്നുളള സന്തോഷ്. ആർഎസ്‌എസ് നോമിനികൂടിയാണ്. വിനോദ് താവ്‌ഡെ, ദേവേന്ദ്ര ഫട്‌നാവിസ്, ഭൂപേന്ദ്ര യാദവ്, സഞ്‌ജയ് ജോഷി, അരുൺ സിങ് തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..