03 December Tuesday

സംഭൽ സംഘർഷം: ജുഡീഷ്യൽ കമീഷൻ അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

ന്യൂഡൽഹി > യുപിയിലെ സംഭലിലെ സംഘർഷവും പൊലീസ്‌ വെടിവയ്‌പ്പും അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ ഞായറാഴ്‌ച സംഭവസ്ഥലം സന്ദർശിച്ചു. തീവ്രഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി ജുമാ മസ്‌ജിദാണ്‌ കമീഷൻ അംഗങ്ങൾ ആദ്യം സന്ദർശിച്ചത്‌. തുടർന്ന്‌ സംഘർഷവും വെടിവയ്‌പ്പുണ്ടായ സ്ഥലങ്ങളും.

നവംബർ 24ന്റെ സംഘർഷത്തെ തുടർന്നുള്ള പൊലീസ്‌ വെടിവയ്‌പ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക്‌ പരിക്കേറ്റു.  ഹരിഹർ ക്ഷേത്രം തകർത്താണ്‌ മുഗൾകാലത്ത്‌  മസ്‌ജിദ്‌ നിർമിച്ചതെന്നാണ്‌ സംഘപരിവാർ വാദം.  തുടർന്ന്‌ നടന്ന സർവേയ്‌ക്കിടെയാണ്‌ സംഘർഷമുണ്ടായത്‌.  
അലഹബാദ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ദേവേന്ദ്രകുമാർ അറോറ, മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ അരവിന്ദ്‌ കുമാർ ജയിൻ, മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ അമിത്‌ മോഹൻ പ്രസാദ്‌ എന്നിവരാണ്‌ കമീഷനംഗങ്ങൾ.

അറോറയും ജയിനുമാണ്‌ ഞായറാഴ്‌ച  സന്ദർശിച്ചത്‌. ജില്ലാ കലക്ടർ അടക്കമുള്ള  ഉദ്യോഗസ്ഥർ അനുഗമിച്ചു. മാധ്യമങ്ങളോട്‌ കമീഷനംഗങ്ങൾ പ്രതികരിച്ചില്ല. സംഘർഷം ആസൂത്രിതമാണോ അല്ലയോ, ഇടയാക്കിയ സാഹചര്യം, പൊലീസിന്റെ സന്നാഹങ്ങൾ തുടങ്ങിയ കാര്യങ്ങൾ കമീഷൻ പരിശോധിക്കും. വെടിവയ്‌പ്പിനെ തുടർന്ന്‌  ആദിത്യനാഥ്‌ സർക്കാരിനെതിരായി വിമർശനം ഉയർന്നതിനെ തുടർന്നാണ്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top