27 December Friday

ന്യായാധിപർ രാഷ്ട്രീയക്കാരെ വാഴ്‌ത്തുന്നത്‌ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കും : 
ജസ്റ്റിസ്‌ ഭൂഷൺ ഗവായ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


ന്യൂഡൽഹി
ന്യായാധിപർ രാഷ്ട്രീയനേതാക്കളെയും ഉദ്യോഗസ്ഥരെയും പരസ്യമായി പ്രശംസിക്കുന്നത്‌ മോശം പ്രവണതയാണെന്ന്‌ സുപ്രീംകോടതി ജഡ്‌ജ്‌ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌. ഇത്തരം പ്രവണത പൊതുജനങ്ങൾക്ക്‌ നിയമസംവിധാനത്തിലുള്ള വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. കോടതിയിൽ കേസ്‌ പരിഗണിക്കുമ്പോഴും പൊതുസമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന അവസരങ്ങളിലും ന്യായാധിപർ ജുഡീഷ്യറിയുടെ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അഹമ്മദാബാദിൽ ഗുജറാത്ത്‌ ജുഡീഷ്യൽ ഓഫീസർമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും ശരിയല്ല. ജഡ്‌ജിമാർ നിഷ്‌പക്ഷരാണെന്ന പൊതുധാരണയ്‌ക്ക്‌ തുരങ്കംവെക്കുന്നതാണ്‌ ഇത്തരം നടപടികൾ–- അദ്ദേഹം പറഞ്ഞു.

  2025 മെയ്‌ മാസത്തിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസാകേണ്ട ജസ്റ്റിസ്‌ ഭൂഷൺ ഗവായിയുടെ പരാമർശം വലിയ ചർച്ചയായി. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ മതചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്‌ പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ്‌ ഭൂഷൺ ഗവായ്‌യുടെ വാക്കുകൾക്ക്‌ വലിയ പ്രസക്തിയുണ്ടെന്ന്‌ സിപിഐ എം സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top