കൊൽക്കത്ത > കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം. ആർ ജി കാർ മെഡിക്കൽ കോളേജിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി വൈകുന്നുവെന്ന് ആരോപിച്ചാണ് ഡോക്‌ടർമാർ വീണ്ടും പ്രതിഷേധം നടത്തുന്നത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഡോക്‌ടർമാരുടെ ആവശ്യം.
കൊൽക്കത്തയിൽ ജൂനിയർ ഡോക്‌ടർമാർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പൊതുജനങ്ങളും റാലിയിൽ പങ്കെടുത്തു. ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് മാസത്തിലേറെയായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടിന്റെ ബാനറുമായാണ് ജൂനിയർ ഡോക്‌ടർമാർ പ്രതിഷേധിച്ചത്.
ആഗസ്ത് 9 നാണ് ആർ ജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..