27 December Friday

വിവാദ വിധികളെഴുതിയ ഹൈക്കോടതി ജഡ്ജ് ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024


ഭോപാൽ
ലൈംഗികാതിക്രമ കേസിലെ പ്രതിയോട്‌ അതിജീവിതയെ കൊണ്ട്‌ കൈയിൽ രാഖി കെട്ടിക്കാൻ നിർദേശിച്ച മധ്യപ്രദേശ്‌ മുൻ ഹൈക്കോടതി ജഡ്‌ജി ബിജെപിയിൽ ചേർന്നു. മൂന്നു മാസം മുമ്പ്‌ വിരമിച്ച ജസ്റ്റിസ്‌ രോഹിത്‌ ആര്യ ബിജെപി സംസ്ഥാന ഘടകത്തിന്റെ നിയമവിഭാഗം ശനിയാഴ്‌ച സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ്‌ ബിജെപി അംഗത്വമെടുത്തത്‌.

2015ൽ ഹൈക്കോടതി സ്ഥിര ജഡ്‌ജിയായി നിയമിക്കപ്പെട്ട ആര്യ ഏപ്രിൽ 27നാണ്‌ വിരമിച്ചത്‌. ലൈംഗികാതിക്രമക്കേസിലെ പ്രതിയുടെ ജാമ്യഹർജിയിൽ നിഷ്‌കർഷിച്ച ഉപാധിയിലൂടെയാണ്‌ ജസ്റ്റിസ്‌ ആര്യ വാർത്തകളിൽ നിറഞ്ഞത്‌.  മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സ്റ്റാൻഡപ് കൊമേഡിയൻമാരായ മുനാവർ ഫറൂഖിക്കും നളിൻ യാദവിനും ജാമ്യം നിഷേധിച്ചതും ജസ്റ്റിസ്‌ ആര്യയായിരുന്നു. കീഴ്‌ക്കോടതിയെ വിമർശിച്ചുകൊണ്ട്‌ രണ്ടു ഉത്തരവും പിന്നീട്‌ സുപ്രീംകോടതി തള്ളി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top