21 December Saturday

പിൻവലിച്ച കർഷക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കർഷകർ ആവശ്യപ്പെടണം: കങ്കണ റണാവത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ന്യൂഡൽഹി > കർഷക ബില്ലുകൾ തിരികെ കൊണ്ടുവരാനായി കർഷകർ ആവശ്യപ്പെടണമെന്ന വിവാദ പ്രസ്താവനയുമായി മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് പറയുന്നതെന്നും ഇത് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു.

പിൻവലിച്ച കർഷക ബില്ലുകൾ തിരികെ കൊണ്ടുവരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇത് വിവാദമാകുമെന്ന് എനിക്ക് അറിയാം. പക്ഷേ ബില്ലുകൾ കർഷകരുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് താൻ കരുതുന്നത്. നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു. മണ്ഡിയിൽ നടന്ന പൊതു പരിപാടിക്കിടെയായിരുന്നു പരാമർശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സർക്കാർ ജീവനക്കാർക്ക് ഏറെ ​​ഗുണമുണ്ടാക്കുന്ന തീരുമാനമാണെന്നും കങ്കണ പറഞ്ഞു.

മുമ്പും കർഷകസമരത്തെപ്പറ്റി വിവാദപരമായ പ്രസ്താവനകൾ കങ്കണ നടത്തിയിട്ടുണ്ട്. പുതിയ പരാമർശത്തിനെതിരെ കോൺ​ഗ്രസ് രംഗത്തെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top