17 September Tuesday

‘ബിജെപിയുടെ പാട്ടുകാരൻ’ ഭജൻ ഗായകൻ കനയ്യ മിത്തൽ കോൺഗ്രസിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

image credit Kanhiya Mittal facebook


ന്യൂഡൽഹി
ഉത്തരേന്ത്യയിലെ പ്രമുഖ ഭജൻ ഗായകൻ കനയ്യ മിത്തൽ കോൺഗ്രസിൽ ചേരും. അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി ആലപിച്ച ‘ജോ റാം കോ ലായേ ഹേ, ഹം ഉൻകോ ലായേംഗേ (രാമനെ കൊണ്ടുവന്നവരെ ഞങ്ങൾ അധികാരത്തിൽ കൊണ്ടുവരും) ഗാനത്തിലൂടെയാണ്‌ കനയ്യ പ്രശസ്‌തനായത്‌.

ചണ്ഡീഗഡ്‌ സ്വദേശിയായ ഗായകൻ ഹരിയാന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കോൺഗ്രസ്‌ അംഗത്വം സ്വീകരിക്കുമെന്ന്‌ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ബിജെപി വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന മിത്തലിന്‌ ഹരിയാനയിൽ ടിക്കറ്റ്‌ നിഷേധിച്ചതാണ്‌ രാജിക്ക്‌ കാരണമെന്നാണ്‌ റിപ്പോർട്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top