23 December Monday

കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന നടന് വിവിഐപി പരി​ഗണന: ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ബം​ഗളൂരു > കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ വിവിഐപി പരി​ഗണന. ജയിലിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കൊപ്പം കസേരയിൽ ഇരുന്ന് സി​ഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

കറുത്ത പാന്റും ചാരനിറത്തിലുള്ള ടീഷർട്ടുമണിഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്ന ദർശന്റെ ഫോട്ടോയ്ക്ക് കടുത്ത വിമർശനങ്ങൾക്ക് ഇടയാകുകയാണ്. വീ​ട്ടി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​വും വ​സ്ത്ര​വും കി​ട​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ട് നേരത്തെ ദ​ർ​ശ​ൻ ന​ൽ​കി​യ ഹ​ര​ജി ബം​ഗ​ളൂ​രു 24ാം എസിഎം​എം കോ​ട​തി ത​ള്ളി​യി​രു​ന്നു.

​ദർശന്റെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top