22 December Sunday

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി: 19 വർഷത്തിനു ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ബം​ഗളൂരു > കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ കന്നഡ സംവിധായകൻ 19 വർഷത്തിനുശേഷം പിടിയിൽ. എം ​ഗജേന്ദ്രയാണ് അറസ്റ്റിലായത്. ​ഗുണ്ടാ നേതാവായ കോട്ട രവിയുടെ കൊലപാതകത്തിലെ എട്ട് പ്രതികളിലൊരാളായിരുന്നു ​ഗജേന്ദ്ര.

2004ലാണ് സംഭവം നടക്കുന്നത്. വിൽസൺ ​ഗാർഡൻ പൊലീസാണ് കേസിൽ ഗജേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നത്. ഒരു വർഷത്തോളം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് ​പൊലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായും പൊലീസ് പറഞ്ഞു. സ്ഥിരമായി ​ഗജേന്ദ്ര കർണാടകത്തിലെത്തുകയും സിനിമ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. കെട്ടിക്കിടന്ന പഴയ കേസുകൾ പരിശോധിക്കുന്നതിനിടെ ​ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ബം​ഗളൂരുവിലെ പുതിയ വസതിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top