22 December Sunday

ഷൂട്ടിങ്ങിനിടെ ലൈറ്റ്ബോയ് മരിച്ച സംഭവം; സംവിധായകനുൾപ്പെടെ 3 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

സംവിധായകൻ യോഗരാജ് ഭട്ട് photo credit: facebook

ബംഗളൂരു> സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരമുള്ള കോണിയിൽ നിന്ന്‌ വീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ കന്ന‍ഡ സംവിധായകൻ യോഗരാജ് ഭട്ട് ഉൾപ്പെടെ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെപ്തംബർ മൂന്നിന് മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അടകമാരനഹള്ളിക്ക് സമീപമായിരുന്നു ഷൂട്ടിംഗ്‌.

ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസമാണ് സെറ്റിൽ അപകടമുണ്ടായത്. തുമക്കൂരു സ്വദേശിയായ മോഹൻകുമാറാണ് (24) ഏണിയിൽ നിന്നുവീണ് മരിച്ചത്.

മോഹൻകുമാറിന്റെ സഹോദരൻ ശിവരാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്‌ കേസെടുത്തത്‌. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെയാണ്‌ സിനിമയുടെ ചിത്രീകരണം നടത്തിയതെന്നാണ്‌ സഹോദരൻ പരാതി നൽകിയത്‌.  യോഗരാജ് ഭട്ട് കൂടാതെ  പ്രൊഡക്‌ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോഹർ എന്നിവരാണ് മറ്റു പ്രതികൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top