22 November Friday

സ്വകാര്യമേഖല ജോലി കന്നഡി​ഗര്‍ക്ക് മാത്രം ; പിന്നോട്ടില്ലെന്ന് സൂചന നൽകി സിദ്ധരാമയ്യ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ബം​ഗളുരു
കര്‍ണാടകയിലെ സ്വകാര്യമേഖലയിലെ ജോലികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
സംവരണം ഏര്‍പ്പെടുത്തിയുള്ള ബില്‍ മരവിപ്പിച്ചത് ചില ആശയക്കുഴപ്പം കൊണ്ടുമാത്രമാണ്. അടുത്ത മന്ത്രിസഭാ യോ​ഗത്തിൽ വീണ്ടും പരി​ഗണനയ്ക്ക് എടുക്കുമെന്നും നിയമസഭയിൽ സിദ്ധരാമയ്യ പറഞ്ഞു. അടുത്ത മന്ത്രിസഭായോ​ഗത്തിൽ ആശയക്കുഴപ്പം നീക്കം. ബില്ലിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടപ്പോഴായിരുന്നു മറുപടി.

ഐടി കമ്പനികള്‍, വ്യവസായശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 70 ശതമാനവും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന, കന്നഡഭാഷ അറിയാവുന്ന പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം.

മലയാളികളടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ വ്യവസായമേഖലയിൽ നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നതോടെയാണ് ബിൽ താല്‍കാലികമായി പിന്‍വലിച്ചത്.  എന്നാല്‍, ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്ത് പ്രക്ഷോഭത്തിലാണ്. കോൺ​ഗ്രസ് സര്‍ക്കാര്‍ തീരുമാനം ലജ്ജാകരമാണെന്ന്   ഫോൺപേ സിഇഒ സമീര്‍ നി​ഗം വിമര്‍ശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top