23 December Monday

കൻവർയാത്ര കലാപയാത്രയാക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ലഖ്നൗ
ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കൻവർയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന പൊലീസ്‌ ഉത്തരവ്‌ കർശനമായി നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.

മുസഫര്‍ ന​ഗര്‍ പൊലീസിന്റെ ഉത്തരവിനെതിരെ ദേശീയതലത്തില്‍ വ്യാപക വിമര്‍ശമുയരവെയാണ്  നിലപാട്‌ കടുപ്പിച്ച്‌ ആദിത്യനാഥ് രംഗത്തെത്തിയത്‌. ഉത്തരവിനെതിരെ രംഗത്തുവന്ന ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്‍വി ആർഎസ്‌എസിനെ പേടിച്ച്‌ മലക്കംമറിഞ്ഞു. ഉത്തരവ് തൊട്ടുകൂടായ്മ പടർത്തുമെന്നാണ്‌ മുന്‍ കേന്ദ്രമന്ത്രികൂടിയായ നഖ്‌വി വ്യാഴാഴ്ച ആദ്യം സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്‌. എന്നാൽ, ആർഎസ്എസ്‌ ഇടഞ്ഞതോടെ ഉടനടി നിലപാട്‌ മാറ്റി. കൻവർ യാത്രയുടെ ഭക്തി, ബഹുമാനം, സുരക്ഷ എന്നിവ പരിഗണിച്ചുള്ള തീരുമാനത്തിൽ ആർക്കും എതിർപ്പി​ല്ലെന്ന്‌ തിരുത്തി തലയൂരി.

ഹരിദ്വാറിലും സമാന ഉത്തരവ്
യുപിക്ക് പുറമേ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവുമായി പൊലീസ്.    കൻവാർ യാത്ര കടന്നുപോകുന്ന സ്ഥലത്തെ ഭക്ഷണശാലകൾക്ക് മുന്നിൽ പേരും ഫോൺ നമ്പറും ക്യൂആർ കോഡും സ്ഥാപിക്കണമെന്നാണ് നിർദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top