08 September Sunday

കാവടി യാത്രയിലെ വിവാദ നിർദേശം: ഹർജി സുപ്രീംകോടതി ഇന്ന്‌ വീണ്ടും പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ന്യൂഡല്‍ഹി> കാവടി യാത്രയിലെ വിവാദ ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌,മധ്യപ്രദേശ് സർക്കാരുകളുടെ വിവാദനിർദേശം തങ്കളാഴ്‌ച  സുപ്രീംകോടതി സ്‌റ്റേചെയ്‌തിരുന്നു.
 
കടയിൽ എന്തെല്ലാം വിഭവങ്ങളാണ്‌ വിളമ്പുന്നതെന്ന്‌ പ്രദർശിപ്പിച്ചാൽ മതിയെന്നും കടയുടമയുടെയോ ജോലി ചെയ്യുന്നവരുടെയോ പേരോ മറ്റ്‌ വിവരങ്ങളോ പ്രദർശിപ്പിക്കാൻ സമ്മർദം ചെലുത്തരുതെന്നും ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയ്‌, ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചിരുന്നു. യുപി, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങൾക്ക്‌ നോട്ടീസ്‌ അയച്ച സുപ്രീംകോടതി കേസ്‌ വെള്ളിയാഴ്ചത്തേക്ക്‌ മാറ്റുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top