23 December Monday

കൻവര്‍ യാത്ര ; ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് 
യുപി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ലഖ്നൗ
ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കൻവര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ  ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപിയിലെ മുസഫര്‍ ന​ഗര്‍ പൊലീസിന്റെ നിര്‍ദ്ദേശം വിവാദത്തിൽ. മുസ്ലിങ്ങളുടെ കടകളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന വിമര്‍ശനം ശക്തമായി. 240 കിലോമീറ്ററാണ് യാത്ര മുസഫര്‍ന​ഗര്‍ ജില്ലയിലൂടെ കടന്നുപോകുന്നത്. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഈ വഴിയിലെ ഹോട്ടലുകള്‍, ധാബകള്‍, തട്ടുകടകള്‍ തുടങ്ങിയവടങ്ങളിൽ ഉടമയുടെ പേരോ ജോലി ചെയ്യുന്നവരുടെ പേരോ എഴുതിവയ്ക്കണമെന്ന് മുസഫര്‍ന​ഗര്‍ പൊലീസ് ചീഫ് അഭിഷേക് സിങ്  ആവശ്യപ്പെട്ടത്.

പൊലീസ് നിര്‍ദ്ദേശം സമൂഹദ്രോ​ഹമാണെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. നാസി ജര്‍മ്മനിയിൽ ഹിറ്റ്‍‌ലറിന്റെ നടപടിക്ക് സമാനമാണിതെന്ന് പ്രമുഖ കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പ്രതികരിച്ചു.  ​ജൂലൈ 22 മുതലാണ് തീര്‍ഥാടനയാത്ര ആരംഭിക്കുന്നത്. ​ഡൽഹി, യുപി, ജാര്‍ഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ യാത്രയുടെ ഭാ​ഗമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top