ബംഗളൂരു
കർണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്ക് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ്. 224 അംഗ സഭയിൽ ഏഴ് സീറ്റെങ്കിലും വിജയിയിച്ചില്ലെങ്കിൽ ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാകും. സ്വതന്ത്രനടക്കം 106 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിന്. കോൺഗ്രസിന് 66ഉം ജനതാദളിന് 34ഉം അംഗങ്ങളുണ്ട്. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎൽഎമാരിൽ 13 പേരും നിലവിലെ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥികളായി മത്സരിക്കുന്നു.
ഇവയെല്ലാം കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. കോൺഗ്രസ് സഖ്യസർക്കാരിൽനിന്ന് 17 എംഎൽഎമാർ രാജിവച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവരിൽ 14 പേരും ബിജെപിയിൽ ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..