ബംഗളൂരു > കർണാടകയിൽ 15 അസംബ്ലി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ ഏട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 808 പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും.
15 കോൺഗ്രസ്, -ജെഡിഎസ് എംഎൽഎമാർ അയോഗ്യരായതോടെയാണ് കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 67.91 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്‌ചയിക്കുന്നത് ഈ ഉപതെരഞ്ഞെടുപ്പുഫലമാണ്. ബിജെപിക്ക് ഭരണം നിലനിർത്താൻ ഏഴുസീറ്റുകളിലെ ജയം അനിവാര്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..