22 December Sunday

കര്‍ണാടക: 12 സീറ്റ് നേടി ഭരണം നിലനിര്‍ത്തി ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ബെംഗളൂരു> കര്‍ണാടകയില്‍ നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍  15 ല്‍ 12 സീറ്റില്‍ ബിജെപിയ്ക്ക് ജയം. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ ജെഡിഎസ്‌ പൂജ്യത്തില്‍ ഒതുങ്ങി.കോണ്‍ഗ്രസും ജെഡിഎസും വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെയാണ് 13 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്.

15 കോണ്‍ഗ്രസ് -ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരായതോടെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടമുണ്ടായിരിക്കുന്നത്. ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ഏഴുസീറ്റുകളിലെ ജയം അനിവാര്യമായിരുന്നു.

കര്‍ണാടകയില്‍ ആകെ സീറ്റ് 225ആണ്.ബിജെപിക്ക് 119, കോണ്‍ഗ്രസ് 68, ജെഡിഎസ് 34. മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top