23 December Monday

കർണാടക ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്തും കോൺ​ഗ്രസ്; ബിജെപിക്കും ജെഡിഎസിനും തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ബം​ഗളൂരു> നിയമസാഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കർണാടകത്തിലെ മൂന്ന് സീറ്റിലും കോൺ​ഗ്രസിന് ജയം. ബിജെപിയുടെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് കോൺ​ഗ്രസ് വിജയം. സന്ദൂർ മണ്ഡലത്തിൽ അന്നപൂർണ തുകാറാം 9649 വോട്ടിന് വിജയിച്ചു. ചന്നപട്ടണയിൽ സി പി യോഗേശ്വർ 25413 വോട്ടിനും ശിവ്ഗാവിൽ യൂനസ് പഠാൻ 13448 വോട്ടിനും വിജയിച്ചു.

സന്ദൂരിൽ കോൺഗ്രസിന്റെ ഇ തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലെക്കാണ് ഭാര്യ അന്നപൂർണ മത്സരിച്ച് ജയിച്ചത്. ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ മകൻ നിഖിൽ കുമാരസ്വാമിയെ ആണ് കോൺ​ഗ്രസ് പരാജയപ്പെടുത്തിയത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ആണ് മണ്ഡലത്തിൽ വിജയം നേടിയത്.  

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവ് മണ്ഡലമാണ് ബിജെപിക്ക് നഷ്ടമായത്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയെ ആണ് കോൺ​ഗ്രസ് പരാജയപ്പെടുത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top