22 December Sunday

മൈസൂരില്‍ റേവ്പാര്‍ട്ടിക്കിടെ പൊലീസ്‌ റൈഡ്‌; 64 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മൈസൂരു>  ശനിയാഴ്ച രാത്രി മൈസൂരിൽ റേവ് പാർട്ടിക്കിടെ 64 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത 64 പേരിൽ 15 പേരും സ്ത്രീകളാണ്‌. പാർട്ടിക്കിടയിൽ അബോധാവസ്ഥയിലാണ്‌  സ്‌ത്രീകളുണ്ടായിരുന്നത്‌. കർണാടകയിലെ മൈസൂർ താലൂക്കിൽ മീനാക്ഷിപുരയ്ക്കടുത്തുള്ള സ്വകാര്യ ഫാമിലെ പാർട്ടിയിലാണ്‌  റെയ്ഡ്‌ ഉണ്ടായത്‌.

രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് പോലീസ് ഫാമിലെത്തിയത്‌. പോലീസ് എത്തിയതോടെ നിരവധി പേർ രക്ഷപ്പെടാൻ ശ്രമിച്ചു. പാർട്ടിയിൽ മയക്കുമരുന്ന്‌ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘവും സംഭവസ്ഥലം സന്ദർശിച്ചു. കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top