21 November Thursday

ക്രിക്കറ്റ്‌ മത്സരത്തിനിടെ "പാകിസ്ഥാൻ സിന്ദാബാദ്‌' വിളിച്ച ആരാധകനെ തടഞ്ഞ്‌ സിദ്ധരാമയ്യ പൊലീസ്‌; പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ബംഗളൂരു > ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാൻ ആരാധകനെ തടഞ്ഞ്‌ കർണാടക പൊലീസ്‌. ഗ്യാലറിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച പാക് ആരാധകനെ പൊലീസ് ഉദ്യോഗസ്ഥന്‍ വിലക്കുന്നതാണ് വീഡിയോ.

 


ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ ആരാധകന്‍ അത് ചോദ്യം ചെയ്യുന്നുണ്ട്‌. പാകിസ്ഥാന്റെ മത്സരങ്ങളില്‍ എന്താണ് വിളിക്കേണ്ടതെന്നും ആരാധകന്‍ ചോദിക്കുന്നു.

പാകിസ്ഥാന്‍ ആരാധകരെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കാന്‍ പൊലീസ് അനുവദിക്കാത്തതിൽ വൻ പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകയിൽ ഇങ്ങനെയാണോ സിദ്ധരാമയ്യയുടെ പൊലീസ്‌ പെരുമാറുന്നതെന്നാണ്‌ ചോദ്യം.

മത്സരം കാണാന്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണെന്നും പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരത്തില്‍ തന്റെ ടീമിനെ പിന്തുണയ്‌ക്കുന്നതിനായി പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നമെന്നും ആരാധകന്‍ ചോദിക്കുന്നുണ്ടെങ്കിലും അത് അനുവദിച്ച് തരാന്‍ സാധിക്കില്ല എന്ന നിലപാടാണ് കർണാടക പൊലീസ് സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top