03 November Sunday

സംസ്ഥാന പദവി പുനഃസ്ഥാപിക്കുക ലക്ഷ്യം , പ്രകടന പത്രിക പുറത്തിറക്കി : ഒമർ അബ്‌ദുള്ള

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

image credit Omar Abdullah facebook


ന്യൂഡൽഹി
ഒരു പതിറ്റാണ്ടിനുശേഷം നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ജമ്മുകശ്‌മീരിൽ പ്രകടനപത്രിക പുറത്തിറക്കി നാഷണൽ കോൺഫറൻസ്‌. ദേശീയസുരക്ഷ നിയമം പിൻവലിക്കും, രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കും, പണ്ഡിറ്റ്‌ സമുദായംഗങ്ങളെ തിരിച്ചുകൊണ്ടുവരും, പ്രത്യേകാവകാശവും  സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്രനടപടിക്കെതിരെ ശക്തമായ പോരാട്ടം നടത്തും തുടങ്ങിയ വാഗ്‌ദാനങ്ങളാണ്‌ ശ്രീനഗറിൽ പുറത്തിറക്കിയ പത്രികയിലുള്ളത്‌. നാഷണൽ കോൺഫറൻസ്‌ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതിനെതിരെ പ്രമേയം പാസാക്കുമെന്ന്‌ പാർടി വൈസ്‌ പ്രസിഡന്റും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള വ്യക്തമാക്കി. സംസ്ഥാന പദവി തിരികെ നൽകണമെന്ന സുപ്രീംകോടതി ഉത്തരവ്‌ കേന്ദ്രം നടപ്പാക്കിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാന്യമായ സഖ്യത്തിന്‌ തയ്യാറാകുന്ന പാർടികളുമായി സംസാരിക്കുമെന്നാണ്‌ പിസിസി അധ്യക്ഷനായി നിയമിക്കപ്പെട്ട താരിഖ് കർറ പ്രതികരിച്ചത്‌.  പ്രധാന മണ്ഡലങ്ങളുടെ ചുമതലക്കാരെ പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി തിങ്കളാഴ്‌ച നിയമിച്ചു. സെപ്‌റ്റംബർ 18 മുതൽ ഒക്‌ടോബർ ഒന്നുവരെ മൂന്നുഘട്ടമായായാണ്‌ തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top