ശ്രീനഗര്‍
ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. സെപ്തംബര്‍ 18ന് നടക്കുന്ന ആദ്യഘട്ടത്തിൽ പുൽവാമ, അനന്തനാഗ്, ഷോപ്പിയാൻ, കുൽഗാം തുടങ്ങിയ ജില്ലകളിലെ 24 മണ്ഡലത്തിലാണ് വോട്ടെടുപ്പ്. ആഗസ്റ്റ് 27 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പിൻവലിക്കാനുള്ള തീയതി 30ന്.
അതിനിടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, രാഹുൽ ഗാന്ധി എന്നിവര്‍ ആഗസ്റ്റ് 21, 22 തീയതികളിൽ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. മുൻ മുഖ്യമന്ത്രി ഗുലാംനബി ആസാദ് കോൺഗ്രസിലേക്കു മടങ്ങുമെന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിനൊപ്പമുള്ളവര്‍ തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..