22 December Sunday

ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി 
പുനഃസ്ഥാപിക്കുമെന്ന്‌ മോദി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്‌ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി റിയാസി ജില്ലയിലെ കത്രയിലും ശ്രീനഗറിലും നടത്തിയ റാലികളിലാണ്‌ പ്രഖ്യാപനം.   370–-ാം വകുപ്പ്‌ റദ്ദാക്കിയതോടെതീവ്രവാദവും വിഘടനവാദവും ദുർബലമായെന്നും അവ പൂർണ്ണമായും തുടച്ചുനീക്കുമെന്നും മോദി അവകാശപ്പെട്ടു. കോൺഗ്രസ്‌–-എൻസി സഖ്യം പാകിസ്ഥാന്റെ അജണ്ടയാണ്‌ പിന്തുടരുന്നതെന്നും ഒരു ശക്തിക്കും 370–-ാം വകുപ്പ്‌ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും മോദി അവകാശപ്പെട്ടു.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 61.11 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. കിഷ്‌ത്വാർ ജില്ലയാണ്‌ മുന്നിൽ, 80.14 ശതമാനം. 46.65 ശതമാനമുള്ള പുൽവാമയാണ്‌ പിന്നിൽ. ഇപ്പോഴും അന്തിമ കണക്ക്‌ ലഭ്യമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top