01 October Tuesday

കശ്‌മീരില്‍ ഇന്ന് അവസാനഘട്ട വിധിയെഴുത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ അവസാനഘട്ടമായി 40 മണ്ഡലങ്ങളില്‍ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌  നടക്കും. കശ്‌മീർ ഡിവിഷനിലെ 16ഉം ജമ്മു ഡിവിഷനിലെ 24ഉം നിയമസഭ മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌. 39.18 ലക്ഷം വോട്ടർമാരാണുള്ളളത്‌. നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള വോട്ടർമാർക്ക്‌ 29 സ്‌റ്റേഷനുകളുണ്ടന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. പഹാരി സമുദായത്തിന്റെ പ്രബല സംഘടനകൾ നാണഷൽ കോൺഫറൻസിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനിടെ, കുപ്‌വാരയിലെ ത്രേഗാമിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ്‌ സജ്ജദ്‌ ലോണിന് തെരഞ്ഞെടുപ്പ്‌ കമീഷൻ നോട്ടീസയച്ചു.

ഹിസ്‌ബുള്ള മേധാവി ഹസൻ നസറള്ളയെ വധിച്ച ഇസ്രയേൽ നടപടിയെ പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി വീണ്ടും വിമർശിച്ചു.  അവാമി ഇത്തിഹാദ് പാർടി തലവൻ എഞ്ചിനീയർ റാഷീദിന്റെ വാഹനത്തിന്റെ ഗ്ലാസ്‌ പ്രവർത്തകൻ തകർത്തു. എന്നാൽ സ്‌നേഹപ്രകടനമാണെന്നാണ്‌ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top