22 December Sunday

സൈനികന്‌ വീരമൃത്യു ; ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


ന്യൂഡൽഹി
ജമ്മു -കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന്‌ വീരമൃത്യു. മൂന്ന്‌ സൈനികർക്ക്‌ ഗുരുതര പരിക്കേറ്റു.  പാര സ്പെഷൽ ഫോഴ്സ് രണ്ടിലെ ജെസിഒ നായിബ്‌ സുബേദാർ രാകേഷ്‌ കുമാറാണ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭീകരർക്കായി തിരച്ചിൽ തുടരുന്നു.  വെള്ളിയാഴ്‌ച രണ്ട്‌ വില്ലേജ്‌ ഡിഫൻസ്‌ ഗാർഡുകളെ ഭീകരർ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. കെഷ്‌വാൻ വനമേഖലയിൽ ഇവരുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിന്‌ സമീപമായാണ്‌ ഞായറാഴ്‌ച ഏറ്റുമുട്ടലുണ്ടായത്‌.

രണ്ടുദിവസമായി ഈ പ്രദേശത്ത്‌ സൈന്യവും പൊലീസും ഉൾപ്പെട്ട സംയുക്ത സംഘം തെരച്ചിൽ നടത്തി വരികയായിരുന്നു.  ഭീകരരുമായി  ഞായറാഴ്‌ച പകൽ പതിനൊന്നോടെയാണ്  ഏറ്റുമുട്ടൽ തുടങ്ങിയത്. നാല്‌ ഭീകരരാണ്‌ സംഘത്തിലുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top