19 September Thursday

കെജ്‍രിവാളിന്റെ രാജി ഇന്ന്; നിയമസഭാ കക്ഷിയോ​ഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ഡൽഹി > അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനക്ക് രാജിക്കത്ത് കൈമാറും. ആം ആദ്മി പാർട്ടി, ഇന്ന് ചേരുന്ന  നിയമസഭാ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്.

മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഡൽഹി മുഖ്യമന്ത്രിപദവിയിൽ പിൻഗാമി ആരാവും എന്ന ചർച്ച സജീവമാക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി വരുമോ എന്ന നിഗമനങ്ങളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ്‌ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്‌.

തനിക്കെതിരായ അഴിമതിയാരോപണങ്ങളിൽ ജനവിധി വന്നതിന് ശേഷം മാത്രമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കയുള്ളൂ. എന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർടിപ്രവർത്തകരെ അഭിസംബോധന ചെയ്യ്‌ത്‌ കെജ്‌രിവാൾ പറഞ്ഞത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top