22 December Sunday

കേന്ദ്രീയ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: അധ്യാപകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

നാ​ഗർകോവിൽ > എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാ​ഗർകോവിൽ കേന്ദ്രീയ വിദ്യാലയ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി രാമചന്ദ്ര സോണി ആണ്‌ അറസ്റ്റിലായത്. ഇയാൾക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രം​ഗത്തെത്തിയിട്ടുണ്ട്.

സ്കൂൾ ഹെഡ്മാസറ്ററോടാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ അന്വേഷണ കമ്മിഷനെ നിയോ​ഗിച്ചു. ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രധാന അധ്യാപകൻ തന്നെയാണ് പൊലീസിൽ രാമചന്ദ്ര സോണിക്കെതിരെ പരാതി നൽകിയത്. ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനെയും അറിയിച്ചിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിദ്യാർഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ ആശ ജവഹർ മാധ്യമങ്ങളോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top