22 December Sunday

രാജസ്ഥാനിലെ 
ഖാദിം ഹോട്ടൽ 
ഇനി അജയ്‌മേരു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


ജയ്‌പൂർ
രാജസ്ഥാൻ അജ്‌മീറിലെ പ്രസിദ്ധമായ ഖാദിം ഹോട്ടൽ ഇനി മുതൽ അജയ്‌മേരു. രാജസ്ഥാൻ സർക്കാരാണ്‌ ടൂറിസം വകുപ്പിന്റെ കീഴിയിലുള്ള ഹോട്ടലിന്റെ പേര് മാറ്റിയത്.  ഹോട്ടലിന്റെ പേരുമാറ്റുമെന്ന്‌ നേരത്തെ അജ്‌മീർ എംഎൽഎയും നിയമസഭ സ്‌പീക്കറുമായ വാസുദേവ്‌ ദേവനാനി അറിയിച്ചിരുന്നു. തുടർന്നാണ്‌ ടൂറിസം വകുപ്പിന്റെ നടപടി.

പുനർനാമകരണത്തെ എതിർത്ത്‌ അജ്മീർ ദർഗ ഷെരീഫിലെ ഖാദിമുമാര്‍ രംഗത്തുവന്നു. നഗരത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കാനാണ്‌ ബിജെപി ഇത്തരം നടപടികളുമായി രംഗത്തുവരുന്നതെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top