22 December Sunday

ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെ നുണപരിശോധനയ്ക്ക് വിധേയനാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊൽക്കത്ത > കൊൽക്കത്തയിൽ ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെ നുണപരിശോധനയ്ക്ക് വിധേയനാക്കും. പ്രതി സഞ്ജയ് റോയിയുമായി സൗഹൃദമുള്ള സിറ്റി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെയാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ അനുമതി തേടിയത്.

അനുമതിക്കായി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനൂപ് ദത്തയിൽ നിന്ന് പ്രതിക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അറിയാനായാണ് നുണ പരിശോധന നടത്തുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top