കൊൽക്കത്ത > കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധപ്രകടനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് 3 സ്കൂളുകൾക്ക് സർക്കാർ നോട്ടീസ് നൽകി. കുട്ടികളെ പങ്കെടുപ്പിച്ചതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. സംഭവം പുറത്തുവന്നതോടെ ഏറെ വിവാദമായി. ഹൗറ ജില്ലയിലെ ബലുഹട്ടി ഹൈസ്‌കൂൾ, ബലുഹട്ടി ഗേൾസ് ഹൈസ്‌കൂൾ, ബന്ത്ര രാജ്‌ലക്ഷ്മി ഗേൾസ് സ്‌കൂൾ എന്നീ മൂന്ന് എയ്ഡഡ് സ്‌കൂളുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സ്കൂളുകൾ സംഘടിപ്പിച്ച സംയുക്ത റാലിയിൽ വിദ്യാർഥികൾക്കൊപ്പം നിരവധി അധ്യാപകരും അനധ്യാപകരും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം 29നാണ് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ പിജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുൻ പൊലീസ് വളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റായ്യെ അറസ്റ്റ് ചെയ്തിരുന്നു. യഥാർഥ കുറ്റവാളികളെ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കാണിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..