കൊല്‍ക്കത്ത> കൊല്‍ക്കത്ത ആശുപത്രിയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി.കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഒപ്പം സമരവും തുടരുകയാണ്
കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണ കേസില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സന്ദീപ്‌ഘോഷിന്റെ വസതിയിലും ഉടമസ്ഥതയിലുള്ള 15 ഓളം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി
ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിന്റെ ഗുരുതര വെളിപ്പെടുത്തലുകളിലാണ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് ആഴ്ചക്കകം കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിലെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനുപിന്നാലെ ഇയാളെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു.
പ്രിന്‍സിപ്പലിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കുടുംബവും പ്രതിഷേധക്കാരും ഉയര്‍ത്തുന്നുണ്ട്. മുഖ്യപ്രതി സഞ്ജയ് റോയ് ഇയാളുടെ കൂട്ടാളിയായിരുന്നതായും ആക്ഷേപമുണ്ട്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ നിരോധനജ്ഞ ഒരാഴ്ചകൂടി നീട്ടി.
സംഭവത്തില്‍ മമത സര്‍ക്കാരിനെതിരെ ഗുരുതര വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കൊലപാതകികളെ സംരക്ഷിക്കനുള്ള നീക്കമാണ് മമത നടത്തിയതെന്നും സംസ്ഥാനത്തെ ക്രമസമധാനനില സംരക്ഷിക്കന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..