30 October Wednesday

ഡോക്‌ടറുടെ കൊലപാതകം: മെഡിക്കൽ കോളേജിൽ സംഘർഷം; സമരപ്പന്തൽ അടിച്ചുതകർത്ത് തൃണമൂൽ അക്രമികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കൊൽക്കത്ത > ഡോക്‌ടറെ ക്രൂര ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. തൃണമൂൽ കോൺ​ഗ്രസ് അക്രമികൾ പ്രതിഷേധത്തിനായി ഡോക്ടർമാർ കെട്ടിയ സമരപ്പന്തൽ അടിച്ചുതകർത്തു. സമാധാനപരമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മറ്റ് ഡോക്ടർമാരും വിദ്യാർഥികളും കോളേജിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനായി കെട്ടിയിരുന്ന സ്റ്റേജാണ് അടിച്ചുതകർത്തത്. മെഡിക്കൽ കോളേജിന്റെ ചില കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. പുറത്തുനിന്നെത്തിയ ആളുകളാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

രാത്രിയെ തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഇതിനിടയിലേക്ക് ഇടിച്ചുകയറിയവരാണ് സംഘർഷമുണ്ടാക്കിയതെന്നാണ് വിവരം. കനത്ത പൊലീസ് സുരക്ഷയ്ക്കിടെ ബാരിക്കേഡ്‌ പൊളിച്ച്‌  ആശുപത്രിക്ക്‌ അകത്തുകയറി സമരം ചെയ്യുന്ന ഡോക്‌ടർമാരെ അക്രമിച്ചു. ഹോസ്റ്റലിലും  കയറാൻ ശ്രമിച്ചു. വാഹനങ്ങൾക്ക്‌ തീയിട്ടു.

പൊലീസിന് നേരെ കല്ലേറുണ്ടായി. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. ഒരു പൊലീസ് വാഹനത്തിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 40ഓളം പേർ വരുന്ന അക്രമിസംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. സംഘർഷം രൂക്ഷമായതോടെ പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. പ്രദേശത്ത്‌ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top