26 December Thursday

ഡോക്ടറുടെ കൊലപാതകം: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


കൊൽക്കത്ത> പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജി വെച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് സുപ്രണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി.

വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 31-കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ് പറയുന്നു.

വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നും വീട്ടിൽനിന്ന് കണ്ടെടുത്ത ഷൂവിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top