22 December Sunday

ബംഗാളിലെ ജനകീയമുന്നേറ്റത്തിന്‌ 
പൂർണ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ന്യൂഡൽഹി
മെഡിക്കൽ പിജി വിദ്യാർഥിനിയുടെ ക്രൂരമായ ബലാത്സംഗക്കൊലയെ തുടർന്ന്‌ ബംഗാളിൽ ഉയർന്നുവന്നിരിക്കുന്ന ജനകീയമുന്നേറ്റത്തിന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു.  ഭരണകക്ഷിയായ ടിഎംസിയും ക്രിമിനൽ മാഫിയ സംഘങ്ങളും തമ്മിൽ രൂപപ്പെട്ട കൂട്ടുകെട്ടിന്‌ എതിരെയാണ്‌ ഈ മുന്നേറ്റം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പാർലമെന്റിൽ നിയമം പാസാക്കണമെന്ന ആവശ്യത്തെ സിപിഐ എം പിന്തുണയ്‌ക്കുന്നു.

യൂണിയൻ രൂപീകരിക്കാനുള്ള അവകാശം സംരക്ഷിക്കാൻ തമിഴ്‌നാട്‌ കാഞ്ചീപുരം സാംസങ്‌ പ്ലാന്റിലെ ജീവനക്കാർ നടത്തുന്ന സമരത്തിന്‌ കേന്ദ്രകമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ രജിസ്‌റ്റർ ചെയ്യുമെന്ന്‌ ഉറപ്പാക്കാൻ ഇടപെടണമെന്ന്‌ തമിഴ്‌നാട്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഭിലായ്‌ ആസ്ഥാനമായ ഫെറോ സ്‌ക്രാപ്പ്‌ നിഗം ലിമിറ്റഡിലെ ജീവനക്കാർ സ്വകാര്യവൽക്കരണത്തിനെതിരെ നടത്തുന്ന പണിമുടക്കിനും സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top