22 December Sunday

ഡോക്‌ടർമാരുടെ പ്രകടനത്തില്‍ 
പൊലീസ്‌ അതിക്രമം

ഗോപിUpdated: Saturday Oct 5, 2024


കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട്‌ ഡോക്‌ടർമാർ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് അതിക്രമം. വെള്ളിയാഴ്‌ച രാത്രി കൊൽക്കത്ത എസ്‌പ്ലനേഡിൽ പ്രകടനം തടഞ്ഞ പൊലീസ്‌ ഡോക്‌ടർമാരെ കൈയ്യേറ്റം ചെയ്യുകയും ലാത്തിവീശുകയുമായിരുന്നു.

പൊലീസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. പൊലീസ് മാപ്പ് പറയുന്നതുവരെ ധർണ തുടരുമെന്ന്‌ സമരസമിതി അറിയിച്ചു.
അതേസമയം, ജനങ്ങളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ പണിമുടക്ക്‌ സമരം താൽക്കാലികമായി പിൻവലിക്കുകയാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സംസ്ഥാന വ്യാപകമായി ശക്തമായ സമരം തുടങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top