07 October Monday

കൊൽക്കത്തയിൽ ഡോക്‌ടർമാരുടെ 
നിരാഹാര സമരം
 തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു. സുരക്ഷ ഉറപ്പാക്കുമെന്ന്‌ മമത ബാനർജി സർക്കാർ ചർച്ചയിൽ സമ്മതിച്ചതോടെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഉറപ്പ്‌ പാലിക്കാൻ തയാറാകാതിരുന്നതോടെയാണ്‌ ശനി രാത്രി മുതൽ എസ്‌പ്ലനേഡിൽ നിരാഹാര സമരം തുടങ്ങിയത്‌. വിവിധ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ആറ് ഡോക്‌ടർമാരാണ് നിരാഹാരം അനുഷ്‌ഠിക്കുന്നത്.

അതിനിടെ, പ്രതിഷേധിച്ച ഡോക്‌ടർമാരെ ഭീഷണിപ്പെടുത്തിയ 10 ജീവനക്കാരെ ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന്‌ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. തൃണമൂലുകാരായ ഇവർ അവിടെ നടന്ന എല്ലാ അനധികൃത പ്രവർത്തനങ്ങളിലും പങ്കാളികളാണെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top