19 December Thursday

പണിമുടക്ക്‌ താൽക്കാലികമായി അവസാനിപ്പിച്ച് 
ബം​ഗാളിലെ ഡോക്ടര്‍മാര്‍

ഗോപിUpdated: Saturday Sep 21, 2024



കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി സമരം ചെയ്‌ത ഡോക്ടർമാർ പണിമുടക്ക്‌ താൽകാലികമായി പിൻവലിച്ചു. അത്യാഹിത വിഭാഗമടക്കമുള്ള അവശ്യസേവനങ്ങൾ ശനിയാഴ്‌ച മുതൽ പുനഃരാരംഭിക്കും. എന്നാൽ ഒപി ബഹിഷ്‌കരണം തുടരും. എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുമ്പിലും സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഉന്നയിച്ച ആവശ്യങ്ങളിൽ മിക്കതും സർക്കാർ അംഗീകരിച്ചതോടെയാണ്‌ അവശ്യസേവനങ്ങൾ പുനഃരാരംഭിക്കാൻ ഡോക്‌ടർമാർ തയാറായത്‌. എന്നാൽ, സുരക്ഷാ നടപടികൾ ഉൾപ്പടെ ചില വിഷയങ്ങൾകൂടി സർക്കാർ പരിഹരിക്കാനുണ്ടെന്നും ഏഴു ദിവസങ്ങൾക്കുള്ളിൽ അവ നടപ്പാക്കുമെന്ന്‌ ചീഫ് സെക്രട്ടറി ഉറപ്പ്‌ നൽകിയില്ലെങ്കിൽ ശക്തമായ സമരം പുനഃരാരംഭിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. 10 ദിവസമായി ആരോഗ്യഭവന്‌ മുമ്പിൽ നടത്തിയ ധർണ വെള്ളിയാഴ്ച സിബിഐ ഓഫീസിലേക്ക് നടത്തിയ മാർച്ചോടെ അവസാനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top