23 December Monday

കുൽഗാമിൽ ലീഡ്‌ നിലനിർത്തി സിപിഐ എം സ്ഥാനാർഥി തരിഗാമി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

photo credit: facebook

ന്യൂഡൽഹി> ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ലീഡ്‌ നിലനിർത്തി സിപിഐ എം സ്ഥാനാർഥി യൂസഫ് തരി​ഗാമി. 1997 വോട്ടുകൾക്കാണ്‌ തരിഗാമി മുന്നിട്ടു നിൽക്കുന്നത്‌.

ജമ്മുകാശ്‌മീരിലെ കുൽഗാമിൽ നിന്നാണ്‌ സിപിഐ എം സ്ഥാനാർഥിയായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി മത്സരിക്കുന്നത്‌. സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ്‌ റഷിയും പിഡിപിയുടെ മുഹമദ്‌ അമിൻ ധറുമാണ്‌ പ്രധാന എതിരാളികൾ. 1996 ലാണ്‌ തരിഗാമി ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന്‌  വിജയിക്കുന്നത്‌.  പിന്നീടിങ്ങോട്ട്‌ 2002, 2008, 2014 തെരഞ്ഞെടുപ്പിൽ ഈ വിജയം ആവർത്തിക്കുയായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top