ന്യൂഡല്‍ഹി> കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം തപന്‍ സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് ജോലി സമയം 12 മണിക്കൂറായി ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്ക് പ്രതിമാസം 7,500 രൂപ വീതം നല്‍കുക, കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി അവരുടെ നാടുകളിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധദിനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ സിഐടിയു ദേശീയ പ്രസിഡന്റ് ഹേമലത, സെക്രട്ടറിമാരായ എ.ആര്‍.സിന്ധു,അമിതാവ ഗുഹ എന്നിവരടക്കമുള്ളവരെയും മറ്റ് തൊഴിലാളി സംഘടനാ നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
പൊലീസ് അതിക്രമത്തിന് ശേഷവും രാജ്യമെങ്ങും ലക്ഷക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുകയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..