22 December Sunday

ഭൂമി തർക്കം: യുവാവിനെ ജീവനോടെ കുഴിച്ചുമൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ആ​ഗ്ര > ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ഭൂമി തർക്കത്തിൻ്റെ പേരിൽ നാല് പേർ ചേർന്ന് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. രൂപ് കിഷോർ എന്ന 24കാരനെയാണ് മരിച്ചെന്ന് കരുതി കുഴിച്ചു മൂടിയത്. അങ്കിത്, ഗൗരവ്, കരൺ, ആകാശ് എന്നീ നാല് പേർ തന്നെ ആക്രമിച്ചതായി രൂപ് കിഷോർ ആ​ഗ്ര പൊലീസിന് മൊഴി നൽകി. ഭൂമി തർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. അ‌ടിയിൽ രൂപ് കിഷോറിന് ബോധം നഷ്ടമായി. മരിച്ചെന്ന് കരുതി പ്രതികൾ കൃഷിയിടത്തിൽ കുഴിച്ചിട്ടു. തെരുവ് നായ്ക്കൾ കുഴിച്ചിട്ട സ്ഥലം മാന്തി കാലു കടിച്ചപ്പോഴാണ് ബോധം വന്നതെന്നും പേടിച്ച് ഉറക്കെ കരഞ്ഞപ്പോൾ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചെതെന്നും രൂപ് കിഷോർ പറഞ്ഞു.

ജൂലൈ 14ന് മകനെ നാലുപേർ ചേർന്ന് വീട്ടിൽ നിന്ന് ബലമായി കൊണ്ടുപൊയെന്ന് രൂപ് കിഷോറിന്റെ അമ്മയും അയൽവാസികളും പൊലീസിന് മൊഴി നൽകി. ഒളിവിൽപ്പോയ നാലു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top