25 November Monday

വോളിബോള്‍ താരം ടി പി പദ്മനാഭന്‍ നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Monday Aug 17, 2015

ന്യൂഡല്‍ഹി > മലയാളിയായ മുന്‍ ദേശീയ വോളിബോള്‍ താരം ടി പി പദ്മനാഭന്‍ നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം. വോളിബോള്‍ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് ഇദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ തെക്കുമ്പാടന്‍ പുത്തന്‍ വീട്ടില്‍ പദ്മനാഭന്‍ നായര്‍ എന്ന ടിപിപി നായര്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയാണ്.

രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ വോളിബോള്‍ താരം കൂടിയാണ് ഇദേഹം. മൂന്നു ദേശീയ കിരീടങ്ങളും ഇദേഹത്തിന്റെ പേരിലുണ്ട്. ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ടിപിപി നായര്‍.

1966 മുതല്‍ 1987 വരെ റയില്‍വേ ടീം പരിശീലകന്‍, 1966ല്‍ മഹാരാഷ്ട്ര പുരുഷവനിത ടീം പരിശീലകന്‍, 1992 വരെ മാനേജര്‍, 1982ല്‍ ഡല്‍ഹി ഏഷ്യാഡില്‍ ലെയ്സണ്‍ ഓഫിസര്‍, 1990ല്‍ തൃപ്രയാറില്‍ ഫെഡറേഷന്‍ കപ്പ് നേടിയ റയില്‍വേസ് വനിത ടീം പരിശീലകന്‍ എന്നീ നിലകളില്‍ നിറസാന്നിധ്യമായിരുന്നു ടി പി പി നായര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top