ന്യൂഡല്‍ഹി>കരൾ മാറ്റിവച്ചവരുടെയും കരൾ ദാതാക്കളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയ്ക്ക് (ലിഫോക്ക്) കേന്ദ്രസര്‍ക്കാരിന്റെ ബഹുമതി. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനൊപ്പം പ്രവര്‍ത്തിക്കുന്ന മികച്ച സന്നദ്ധസംഘടനയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ലിഫോക്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം.
അവയവദാന ദിനാചരണത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി അനുപ്രിയ പട്ടേല്‍ പുരസ്കാരം സമ്മാനിച്ചു.
ലിഫോക്കിന്റെ മുൻനിര പ്രവർത്തകരായ ചെയർമാൻ രാജേഷ് കുമാർ, സംസ്ഥാന സെക്രട്ടറി വിനു വി നായർ, ട്രഷറർ ബാബുകുരുവിള എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കരള്‍മാറ്റിവച്ചവരുടെ തുടര്‍ജീവിതത്തിന് താങ്ങുംതണലുമായ ലിഫോക്കില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..