23 December Monday

കേന്ദ്രബജറ്റിനെതിരെ 12 മുതല്‍ ഇടതുപാർടികളുടെ പ്രതിഷേധവാരാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020

ന്യൂഡൽഹി >  ജനങ്ങളുടെ ജീവിതവൃത്തിക്കുനേരെ കടന്നാക്രമണം നടത്തുന്ന കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 12 മുതൽ 18 വരെ ഇടതുപാർടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

എൽഐസി അടക്കമുള്ള ദേശീയ ആസ്‌തികളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഭക്ഷ്യസബ്‌സിഡി,കൃഷി, സാമൂഹ്യക്ഷേമം, -ആരോഗ്യം,- തൊഴിലുറപ്പ്‌ പദ്ധതി - മേഖലകൾക്ക് വിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യമുയർത്തിയാണ്‌ പ്രതിഷേധം. കർഷകരുടെ മുഴുവൻ കടവും ഒറ്റത്തവണത്തേക്ക്‌ എഴുതിത്തള്ളണം. തൊഴിലില്ലായ്‌മ രൂക്ഷമാക്കുംവിധമുള്ള ഫാക്ടറി പൂട്ടലും പിരിച്ചുവിടലും അവസാനിപ്പിക്കണം. 21,000 രൂപ മിനിമം വേതനം നടപ്പാക്കണം. മതിയായ തൊഴിൽരഹിതവേതനം നൽകണമെന്നും ഇടതുപാർടികൾ ആവശ്യപ്പെട്ടു.

സിപിഐ എം, സിപിഐ, സിപിഐ എംഎൽ, എഐഎഫ്‌ബി, ആർഎസ്‌പി എന്നീ പാർടികളാണ്‌ പ്രതിഷേധവാരാചരണത്തിന്‌ ആഹ്വാനം നൽകിയത്‌. തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കുകയും പൗരത്വനിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവ അടിച്ചേൽപ്പിക്കുകയും വിദ്വേഷപ്രചാരണംവഴി ഭീതിയും സംഘർഷവും പടർത്തുകയും ചെയ്യുന്നതിനു സമാന്തരമായാണ്‌ മോഡിസർക്കാർ സാമ്പത്തിക കടന്നാക്രമണം നടത്തുന്നതെന്നും ഇടതുപാർടികൾ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top