ന്യൂഡൽഹി > ഭരണഘടന ശിൽപ്പി ഡോ. ബി ആർ അംബേദ്കറെ അക്ഷേപിച്ച അമിത് ഷാ അഭ്യന്തര മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 30 ന് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും. സിപിഐ എം, സിപിഐ, സിപിഐ എംഎൽ- ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..