22 December Sunday

ക​ർ​ണാ​ട​ക സർവകലാശാല കാ​മ്പ​സി​ൽ പു​ള്ളി​പ്പു​ലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ബം​ഗ​ളൂ​രു > ധാ​ർ​വാ​ഡി​ലെ ക​ർ​ണാ​ട​ക സർവകലാശാല കാ​മ്പ​സി​ൽ പു​ള്ളി​പ്പു​ലി​. വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ലി ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​ത്. വ​നം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്ത​ടു​ർ​ന്ന് കാ​മ്പ​സി​ലും പ​രി​സ​ര​ത്തും തി​ര​ച്ചി​ലാരംഭിച്ചു. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശിച്ചു.

പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട് സ്ഥാ​പി​ച്ചിട്ടുണ്ട്. 50 വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ കാ​മ്പ​സി​ൽ തി​ര​ച്ചി​ലി​ന് നിർത്തി. സ​മീ​പ​ത്തെ വ​ന പ്ര​ദേ​ശ​ത്തു​നി​ന്ന് കാമ്പസ് കു​ള​ത്തി​ലെ വെ​ള്ളം കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​വ​ന്ന പു​ലി​യാ​ണെന്നാണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​രുടെ നി​ഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top