27 December Friday

ടൂറിസ്റ്റ്‌ ബസിലേയ്ക്ക്‌ എടുത്തു ചാടി പുള്ളിപ്പുലി; വൈറലായി വീഡിയോ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ബംഗളൂരു> കർണാടകയിലെ ബന്നാർഘട്ട ദേശീയ ഉദ്യാനത്തിനടുത്ത്‌ ടൂറിസ്റ്റ്‌ ബസിലേക്ക്‌ എടുത്തു ചാടി പുള്ളിപ്പുലി. ബസിന്റെ ചില്ലിലൂടെ അകത്തേയ്ക്ക്‌ കയറാൻ ശ്രമിക്കുന്ന പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.
 
പുലി ബസിനകത്തേക്ക്‌ കയറാൻ ശ്രമിക്കുക മാത്രമല്ല, പേടിച്ചിരിക്കുന്ന യാത്രക്കാരെ വിൻഡോയിലൂടെ നോക്കുകയും ചെയ്യുന്നുണ്ട്‌. ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതോടെ പുലി തിരിച്ചു പോകുകയായിരുന്നു. വിനോദസഞ്ചാരികളാണ് സംഭവം ക്യാമറയിൽ പകർത്തിയത്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top