19 September Thursday

എൽജിബിടിക്യു വിഭാ​ഗങ്ങൾക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാം: നിയന്ത്രണങ്ങൾ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ന്യൂഡൽഹി >  എൽജിബിടിക്യു വിഭാ​ഗങ്ങൾക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് ഇനി നിയന്ത്രണങ്ങളില്ല. ക്വിയർ ബന്ധത്തിലുള്ള വ്യക്തിയെ നോമിനിയാക്കുന്നതിനും ഇനി മുതൽ തടസങ്ങളില്ല. 2023 ഒക്ടോബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

സുപ്രിയ ചക്രബർത്തിയും യൂണിയൻ ഓഫ് ഇന്ത്യയുമായുള്ള കേസിലാണ് സുപ്രീം കോടതിയുടെ വിധി വന്നത്. ഇനി മുതൽ ക്വിയർ വ്യക്തികൾക്ക് ജോയിന്റ് അക്കൗണ്ടുകൾ തുറക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കില്ലെന്ന് ആർബിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും  ആർബിഐ നൽകിയതായും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top